ആശ്വാസത്തോടെ ജാഗ്രത : പുതിയ കേസുകളില്ല, 3313 പേര്‍ നിരീക്ഷണത്തില്‍ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, March 12, 2020

ആശ്വാസത്തോടെ ജാഗ്രത : പുതിയ കേസുകളില്ല, 3313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം/പത്തനംതിട്ട/ കോട്ടയം/കൊച്ചി : കോവിഡ്‌-19 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തില്ല; ആശ്വാസത്തോടെ കേരളം. 14 പേര്‍ക്ക്‌ രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്ന്‌ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ. 3313 പേര്‍ സംസ്‌ഥാനത്ത്‌ നിരീക്ഷണത്തിലാണ്‌; 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും. ഇവരില്‍ 1179 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 889 പേര്‍ക്കും രോഗമില്ല. 213 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്‌.
ഇറ്റലിയില്‍നിന്നു പത്തനംതിട്ടയില്‍ എത്തി രോഗബാധിതരായ മൂന്നംഗ കുടുംബവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 969 പേരെ കണ്ടെത്തി. ഇതില്‍ 129 പേര്‍ ഹൈ റിസ്‌ക്‌ വിഭാഗത്തിലാണ്‌. കോട്ടയം ജില്ലയിലെ 60 പേരും സമ്ബര്‍ക്കപ്പട്ടികയിലുണ്ട്‌. എറണാകുളത്ത്‌ കോവിഡ്‌-19 സ്‌ഥിരീകരിച്ച്‌ ചികിത്സയിലുള്ള മൂന്നു വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 131 പേരെയും കണ്ടെത്തി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന്‌ മുകളിലുള്ള രണ്ടുപേര്‍ ഹൈ റിസ്‌ക്‌ വിഭാഗത്തിലാണ്‌. ഇടയ്‌ക്ക്‌ ആരോഗ്യ നില അല്‍പം മോശമായെങ്കിലും ഇപ്പോള്‍ തൃപ്‌തികരമാണ്‌. ആശുപത്രിയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല. രോഗം സ്‌ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങളം സ്വദേശികള്‍ ആദ്യം ചികിത്സ തേടിയ തിരുവാര്‍പ്പിലെ ബേസിക്‌ ക്ലിനിക്ക്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ പൂട്ടിച്ചു. ഡോക്‌ടര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍. മൂന്നു പേര്‍കൂടി ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇറ്റലിയില്‍നിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും കുവൈത്തില്‍നിന്നെത്തിയ മധ്യവയസ്‌കയെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചത്‌. കോട്ടയത്ത്‌ 13 പേരാണ്‌ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്‌.
പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 10 പേര്‍ക്കും രോഗമില്ല. അഞ്ചുപേരെ ഇന്നലെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഇന്നലെ ആറുപേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലാക്കി. 25 പേരാണ്‌ നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്‌. 900 പേരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്‌. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന്‌ പോലീസ്‌ ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ പറഞ്ഞു.
എറണാകുളം ജില്ലയില്‍ ഇന്നലെ എട്ടു പേരെക്കൂടി കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ആറുപേരെ ഇന്നലെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. ആശുപത്രികളില്‍ 24 പേരാണു നിരീക്ഷണത്തില്‍. ജില്ലയില്‍ ആകെ 417 പേരും.
തിരുവനന്തപുരം, കോഴിക്കോട്‌ മെഡിക്കല്‍ കോളജുകളില്‍ സാമ്ബിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്‌. പബ്ലിക്‌ ഹെല്‍ത്ത്‌ ലാബ്‌, തൃശൂര്‍ മെഡിക്കല്‍ കോളജ്‌, രാജീവ്‌ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളില്‍ പരിശോധനയ്‌ക്കായി അനുമതി തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രോഗബാധയുള്ളവര്‍ സഞ്ചരിച്ച റൂട്ട്‌ മാപ്പ്‌ പ്രസിദ്ധീകരിച്ചത്‌ ഫലപ്രദമായെന്നും കോട്ടയത്തും ഇതു പ്രയോജനപ്പെടുത്തുമെന്ന്‌ മന്ത്രി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3