കോവിഡ് 19:ഉത്തരവ് ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി - ആരോഗ്യമന്ത്രി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, March 12, 2020

കോവിഡ് 19:ഉത്തരവ് ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി - ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച്‌ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെടെ മതപാഠശാലകള്‍ക്ക് വരെ നിര്‍ദ്ദേശം ബാധകമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

No comments:

Post a Comment

Post Bottom Ad

1 3