കോവിഡ്‌ 19 : ദീര്‍ഘകാല അവധിയില്‍ വിദേശത്തുപോയ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടില്‍ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdThursday, March 12, 2020

കോവിഡ്‌ 19 : ദീര്‍ഘകാല അവധിയില്‍ വിദേശത്തുപോയ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടില്‍

കൊച്ചി : സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ദീര്‍ഘകാല അവധിയെടുത്തു വിദേശത്തു ജോലിക്കുപോയ നിരവധിപ്പേര്‍ കോവിഡ്‌ 19 മൂലം വെട്ടില്‍. യഥാസമയം നാട്ടില്‍ തിരിച്ചെത്തി ഗവ. സര്‍വീസില്‍ തിരിച്ചുകയറാന്‍ കഴിയാതെ വലയുകയാണു പലരും. വിദേശജോലിക്കു പോയവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാനെത്തുന്നത്‌ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ്‌. പ്രമോഷനും റിട്ടയര്‍മെന്റിനും മുമ്ബായി ജോലിയിലുണ്ടാകണമെന്ന ചട്ടം പാലിക്കാനാണിത്‌. അല്ലാത്തപക്ഷം ആനുകൂല്യങ്ങള്‍ കിട്ടാന്‍ തടസംനേരിടും. ഇങ്ങനെയുള്ള പലരും ഇക്കുറി വിദേശങ്ങളില്‍ത്തന്നെ കുടുങ്ങാനാണു സാധ്യത.
പലരും റിട്ടയര്‍മെന്റ്‌ അടുക്കുമ്ബോഴാകും സര്‍വീസില്‍ കയറുക. ഏറ്റവും കൂടുതല്‍ റിട്ടയര്‍മെന്റ്‌ വരുന്ന മാസങ്ങളാണ്‌ മാര്‍ച്ച്‌, ഏപ്രില്‍. പല റാങ്ക്‌ ലിസ്‌റ്റുകളുടെയും കാലാവധി അവസാനിക്കുന്നതും ഈ കാലയളവില്‍. അതിനാല്‍ത്തന്നെ സര്‍വീസില്‍ തുടരുന്നതായി കാണിച്ചു ജോലി നിലനിര്‍ത്താനാണു നാട്ടിലെത്തിക്കൊണ്ടിരുന്നത്‌. നാട്ടില്‍വന്ന്‌ സര്‍വീസില്‍ കയറി പ്രമോഷനുശേഷം വീണ്ടും ലീവെടുത്ത്‌ മടങ്ങുകയാണ്‌ പതിവ്‌. ഇത്തരക്കാരെ പൂര്‍ണമായി വിലക്കാനാവില്ലെന്നതാണു സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നം. നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയൂ.
ശൂന്യവേതന അവധിയായതിനാല്‍ സര്‍ക്കാരിന്‌ സാമ്ബത്തിക നഷ്‌ടമില്ലെങ്കിലും പി.എസ്‌.സിക്ക്‌ പുതിയ നിയമനം നടത്താനാകില്ല.
20 കൊല്ലം വരെ ഒരാള്‍ അവധിയെടുക്കുന്നത്‌ ആ തസ്‌തികയില്‍ ശൂന്യത സൃഷ്‌ടിക്കും. പകരം സ്‌ഥിരം നിയമനത്തിന്‌ പരിമിതിയുണ്ട്‌. താല്‍കാലിക നിയമനത്തിലൂടെ പരിഹാരം കണ്ടാലും അത്‌ പൊതുസേവന നിലവാരത്തെ ബാധിക്കും.
ദീര്‍ഘകാല അവധിയെടുക്കുന്നവര്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ തസ്‌തികയില്‍ ഒഴിവുണ്ടാകുന്നില്ല. ആറുമാസത്തില്‍ കൂടുതല്‍ ഒരു ഉദ്യോഗസ്‌ഥന്‍ അവധിയിലാണെങ്കില്‍ അത്‌ ഒഴിവായിക്കണ്ട്‌ പി.എസ്‌.സിക്ക്‌ പുതിയ നിയമനം നടത്താന്‍ വ്യവസ്‌ഥയുണ്ടെങ്കിലും സര്‍ക്കാരിന്‌ അത്‌ വലിയ ബാധ്യതയുണ്ടാക്കും. അധ്യാപകര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്‌ധര്‍ തുടങ്ങിയവരാണ്‌ ഇപ്രകാരം അവധിയെടുത്ത്‌ മുങ്ങുന്നത്‌. ഇത്തരത്തില്‍ മുങ്ങിയ 78 നഴ്‌സുമാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്‌. ദീര്‍ഘകാല അവധിയിലായിരുന്ന 773 കണ്ടക്‌ടര്‍മാരെയും ഡ്രൈവര്‍മാരെയും കെ.എസ്‌.ആര്‍.ടി.സി. പിരിച്ചുവിട്ടിരുന്നു.
സ്‌ഥാനക്കയറ്റത്തിനു സമയം ആയിട്ടുണ്ടെന്ന വിവരം അവരെ അറിയിക്കാനും ഓരോ വകുപ്പിലും ആളുകളുണ്ട്‌. പ്രമോഷന്‍ ഉണ്ടെന്ന വിവരം അതത്‌ വകുപ്പുകള്‍ തപാല്‍വഴി സര്‍വീസ്‌ ബുക്കിലെ വിലാസത്തില്‍ അറിയിക്കുകയും ചെയ്യും.
ശമ്ബളം ലഭിക്കുന്നില്ലെങ്കിലും ഇത്തരക്കാര്‍ വിരമിക്കുന്നത്‌ ഉയര്‍ന്ന തസ്‌തികയിലായിരിക്കും. അധ്യാപകര്‍ ഏപ്രില്‍, മേയ്‌ വേനല്‍ക്കാല അവധിക്ക്‌ മുമ്ബ്‌ ജോലിയില്‍ പ്രവേശിക്കുകയാണ്‌ പതിവ്‌. രണ്ടുമാസത്തെ വേതനം ജോലിയെടുക്കാതെ കൈക്കലാക്കുകയായിരുന്നു ഇതുവരെ. ഇത്‌ തടഞ്ഞ്‌ സര്‍ക്കാര്‍ കഴിഞ്ഞമാസം ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വിദേശത്ത്‌ പോകാന്‍ ദീര്‍ഘകാല അവധി അനുവദിക്കുന്ന വ്യവസ്‌ഥ പുനഃപരിശോധിക്കണമെന്ന്‌ 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ജെബി പോള്‍

No comments:

Post a Comment

Post Bottom Ad

1 3