ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ - ബംഗ്ലാദേശ് യാത്രാ ബസുകളും ട്രെയിന്‍ സര്‍വ്വീസും ഏപ്രില്‍ 15 വരെ നിര്‍ത്തിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ നാല് ചെക്ക് പോസ്റ്റുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. നേപ്പാള്‍, ഭൂട്ടാന്‍ പൗരന്‍മാര്‍ക്ക് വിസാ ഫ്രീ പ്രവേശനം തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി അനില്‍ മാലിക് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
യാത്രാ ബസ്, ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് ട്രെയിന്‍ സര്‍വ്വീസ് തുടരുമെന്നും ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അനില്‍ മാലിക് അറിയിച്ചു. ഇത്തരത്തില്‍ 37 ചെക്ക്‌പോസ്റ്റുകളാണ് രാജ്യത്തുള്ളത്. നാളെ അര്‍ധരാത്രി മുതല്‍ ഇതില്‍ 19 ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 81 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര്‍ ഇന്ത്യന്‍ പൗരന്‍മാരും 16 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും ഒരാള്‍ കനേഡിയനുമാണ്. രാജ്യത്തുടനീളം 42,000 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിച്ചവരില്‍ 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 890 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് വിട്ടയച്ചു.
No comments:
Post a Comment