രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പൗരത്വ പട്ടിക രാജ്യമൊട്ടാകെ നടപ്പാക്കാൻ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി നിൽകിയ വിശദീകരണം. ദേശീയ തലത്തിൽ എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെയും എതിര്‍ത്ത് രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടന്നു വരവേയാണ് പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
No comments:
Post a Comment