സ്കൂൾ ബസിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ച സംഭവം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസിന്റെ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സ്കൂൾ അധികൃതർക്ക് കത്തയച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നതായും ആർ.ടി.ഒ. അറിയിച്ചു.
സ്കൂൾ ബസുകളിൽ ഡ്രൈവറെ കൂടാതെ, ഡോർ അറ്റൻഡർ ഉണ്ടാകണമെന്നാണ് നിബന്ധന. ഇതില്ലാതതാണ് കുറുവ സ്കൂളിലെ മൂന്നാം ക്ലാസുകാരൻ ഫർസീൻ അഹമ്മദിന്റെ ജീവനെടുത്ത ദുരന്തത്തിന് വഴിവെച്ചത്. മലപ്പുറ० എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്ഥല० സന്ദർശിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഡ്രൈവറുടെ അശ്രദ്ധയു० അറ്റൻഡർ ഇല്ലാതെ സർവീസ് നടത്തിയതുമാണ് അപകടകാരണമെന്ന് വ്യക്തമായിരുന്നു.
ഇത് പ്രകാരം ബസിന്റെ പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് സ്കൂളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഒപ്പം ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളിലേക്കും മോട്ടോർ വാഹന വകുപ്പ് കടന്നിട്ടുണ്ട്. സംഭവത്തിൽ, വിശദമായ അന്വേഷണം നടത്താൻ തൃശൂർ ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment