ബെഹ്റയെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐജി കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ആയുധങ്ങൾ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു . വിഷയത്തിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട് . കോൺഗ്രസ് നേതാവ് പി.ടി.തോമസ് പോലീസ് വകുപ്പിലെ അഴിമതികൾ സംബന്ധിച്ച് നടത്തിയ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
No comments:
Post a Comment