യു.എ.ഇയില്‍ പുതിയൊരു ഹിന്ദു ക്ഷേത്രം കൂടി നിര്‍മിക്കുന്നു. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Monday, February 24, 2020

യു.എ.ഇയില്‍ പുതിയൊരു ഹിന്ദു ക്ഷേത്രം കൂടി നിര്‍മിക്കുന്നു.

ദുബായ് ജബല്‍ അലിയിലെ ഗുരുദ്വാരക്ക് സമീപമാണ് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.ബര്‍ദുബായിലെ സിദ്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ ക്ഷേത്രം. 25,000 ചതുരശ്ര അടി സ്ഥലത്ത് 7.5 കോടി ദിര്‍ഹം ചെലവഴിച്ചാണു നിര്‍മാണം. ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉള്‍പ്പെടെ ബഹുനില ക്ഷേത്രസമുച്ചയമാണ് നിര്‍മിക്കുക.കഴിഞ്ഞയാഴ്ച ക്ഷേത്രത്തിന്റെ ഭൂമിപൂജ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രം ട്രസ്റ്റിമാര്‍ നിര്‍വഹിച്ചു.ക്ഷേത്ര നിര്‍മ്മാണത്തിന് ദുബായ് കമ്യൂണിറ്റി ഡെവലപ്മന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.ദുബായ് നഗരസഭയുടെ അനുമതി ലഭ്യമാകുന്നതോടെ അടുത്തമാസം നിര്‍മാണം ആരംഭിക്കും. ഇന്ത്യന്‍ ആര്‍കിടെക്ചര്‍ കമ്ബനിയായ ടെമ്ബിള്‍ ആര്‍ക്കിടെക്‌ട്സാണ് ക്ഷേത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.2022ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസം അബുദാബി അബു മുറൈഖയില്‍ മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്

No comments:

Post a Comment

Post Bottom Ad

1 3