തിരുവനന്തപുരം
സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. 65 വയസ്സിനു മുകളിലുള്ളവര്‍, നാല് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. സൂര്യാഘാത ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

വളരെ ഉയര്‍ന്ന ശരീരതാപം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ക്രമാതീതമായി ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണ് താപശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഒക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, വളരെ കുറഞ്ഞ അളവില്‍ കടും മഞ്ഞ നിറത്തിലുള്ള മൂത്രം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ സൂര്യാഘാതമായി മാറും. സൂര്യാഘാതമോ താപശോഷണമോ ഉണ്ടായാല്‍ ഉടന്‍ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. ബോധക്ഷയമുണ്ടാകുകയോ ക്ഷീണം മാറാതിരിക്കുകയോ ചെയ്താല്‍ രോഗിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍: ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. പകല്‍ 12 മുതല്‍ മൂന്നുവരെ വിശ്രമ വേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ വസ്ത്രം ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇരിക്കാതിരിക്കുക.
No comments:
Post a Comment