കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാള്‍ അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.
No comments:
Post a Comment