ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങും ; മുന്നറിയിപ്പുമായി ബസുടമകൾ

കോഴിക്കോട്: മാർച്ച് ആറിനകം സർക്കാർ ബസ് ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകൾ രംഗത്ത് . സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.
മാർച്ച് 11 മുതൽ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളിൽ പരിഹാരം കാണുമെന്ന് നേരത്തെ നടത്തിയ ചർച്ചയിൽ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു .എന്നാൽ , പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്
No comments:
Post a Comment