മഹാശിവരാത്രി തൊഴാനായി ബഹ്റൈനിലെ ക്ഷേത്രങ്ങളിലെത്തിയത് ആയിരങ്ങള്‍. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, February 24, 2020

മഹാശിവരാത്രി തൊഴാനായി ബഹ്റൈനിലെ ക്ഷേത്രങ്ങളിലെത്തിയത് ആയിരങ്ങള്‍.

ബഹ്റൈനിലെ ക്ഷേത്രങ്ങളിലെല്ലാം മഹാശിവരാത്രി ദിവസമായ വെള്ളിയാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടു.ശിവപൂജയിലും പ്രത്യേക പ്രാര്‍ഥനയിലും പങ്കെടുക്കാനായി പുലര്‍ച്ചമുതല്‍ തന്നെ ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും പ്രധാന ആത്മീയ കേന്ദ്രമായ മനാമ കൃഷ്ണ ക്ഷേത്രത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് ഭക്തര്‍ ദര്‍ശനം നടത്തി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്.ക്ഷേത്രാങ്കണത്തിലെ മഹാദേവ മണ്ഡപത്തില്‍ തയ്യാറാക്കിയ ശിവലിംഗത്തില്‍ അഭിഷേകത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.ചിന്മയാ മിഷന്‍ വനിതാ വിഭാഗത്തിന്റെ ശിവ കീര്‍ത്തനാലാപനത്തിന്റെ അകമ്ബടിയോടെയായിരുന്നു പ്രത്യേക പൂജകള്‍. പരിപാടികള്‍ക്ക് വിജയകുമാര്‍ മുഖ്യ നേതൃത്വം നല്‍കി.കാനു ഗാര്‍ഡനിലെയും അറാദിലെയും അയ്യപ്പക്ഷേത്രങ്ങളിലും ഹിദ്ദിലെ ശിവക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ക്ക് വലിയ തിരക്ക് അനുഭവപ്പെട്ടു. ഹിദ്ദില്‍ ആന്ധ്ര ശൈലിയില്‍ ആരാധന നടക്കുന്ന ശിവക്ഷേത്രത്തില്‍ രാത്രി പ്രത്യേക ഭജനയും ആരതിയും നടന്നു.

No comments:

Post a Comment

Post Bottom Ad

1 3