ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥ കൈവരിക്കുക എന്ന ലക്ഷ്യം ഇന്ത്യ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്ബദ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ലോകരാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. 2.94 ട്രില്ല്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. നരേന്ദ്ര മോദിയുടെ നേതൃപാടവത്തില്‍ 5 ട്രില്ല്യണ്‍ ഡോളര്‍ സമ്ബദ വ്യവസ്ഥ കൈവരിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്ബത്തിക പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മേഖലകളിലും ഇന്ത്യ വികസനം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവികാലത്തെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമാണ് വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നും ജെ പി നദ്ദ പറഞ്ഞു.
No comments:
Post a Comment