നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കും

2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി അനുവദിച്ചു. സൌരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കും.
കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകള്‍ സ്ഥാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും. ബേക്കല്‍ മുതല്‍ കോവളം വരെ ജലപാത 579 കിമീ പൂര്‍ത്തീകരിക്കും.പൊതുമരാമത്ത് നടത്തുന്നത് 25000 കോടിയുടെ നിര്‍മാണങ്ങളാണ്. 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment