പാലും എടിഎമ്മിലുടെ !! - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, February 8, 2020

പാലും എടിഎമ്മിലുടെ !!

സംസ്ഥാനത്ത് ഇനി മുതല്‍ പാലും എ.ടി.എം വഴി
5 min. ago

സംസ്ഥാനത്ത് പാൽ വിതരണ എ.ടി.എം സെന്‍ററുകളുമായി മിൽമ. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനുള്ളിൽ മിൽമ പാൽ വിതരണത്തിനായി എ.ടി.എം സെൻററുകൾ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പാൽ വിതരണ എ.ടി.എം സെന്‍ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും സെന്‍ററുകളിൽ പാൽ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാർജിൽ അടക്കം വരുന്ന അധിക ചാർജ് ഇല്ലാതാകുമെന്നും മിൽമ അവകാശപ്പെടുന്നു. പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് മിൽമയുടെ തീരുമാനം. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.


No comments:

Post a Comment

Post Bottom Ad

1 3