തമിഴ് സിനിമാ നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. മാസ്റ്റര്‍ എന്ന സിനിമയുടെ കടലൂരിലെ ഷൂട്ടിങ് സെറ്റിലെത്തി ആധായ നികുതി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുകയായിരുന്നു. പിന്നാലെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. വിജയ് ചെന്നൈയിലേക്ക് തിരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
വിജയുടെ ബിഗില്‍ എന്ന സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് 20 സ്ഥലത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച കണക്കില്‍ വൈരുധ്യമുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.
അടുത്ത കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായിരുന്നു. മെര്‍സല്‍ എന്ന സിനിമയില്‍ ജി.എസ്.ടിക്ക് എതിരെയും നോട്ട് നിരോധനത്തിനെതിരെയും പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
No comments:
Post a Comment