മോദിയും ട്രംപും ജനങ്ങൾക്ക് മുമ്പിൽ ഒറ്റപ്പെട്ടവർ: മുഖ്യമന്ത്രി പിണറായി വിജയൻ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, February 25, 2020

മോദിയും ട്രംപും ജനങ്ങൾക്ക് മുമ്പിൽ ഒറ്റപ്പെട്ടവർ: മുഖ്യമന്ത്രി പിണറായി വിജയൻ

ട്രംപും മോദിയും ലോകജനതയുടെ മുന്നിൽ ഒറ്റപ്പെട്ടവർ-മുഖ്യമന്ത്രി 

കൊല്ലം : ലോകജനതയുടെ മുന്നിൽ ഒറ്റപ്പെട്ട രണ്ടുപേരാണ് ട്രംപും മോദിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകസംഘം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാം ചേരിചേരാനയത്തിലൂടെ, ലോകജനതയ്ക്കുമുന്നിൽ അന്തസ്സോടെ തലയുയർത്തിനിന്ന രാജ്യമായിരുന്നു. ഇപ്പോൾ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഇത്രയും ഒറ്റപ്പെട്ട ഒരുകാലം വേറെ ഉണ്ടായിട്ടില്ല. ഇന്ത്യക്ക്‌ കരിദിനമാണിത്-ട്രംപിന്റെ ഇന്ത്യ സന്ദർശനത്തെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടേതെന്ന നിലയിൽ ഒരു പഴയ ന്യായാധിപൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആര് പറഞ്ഞതാണ് അങ്ങ് കേട്ടത്. അങ്ങയുടെ മനസ്സിലെ വികലമായ ധാരണയാണോ, അത് മുഖ്യമന്ത്രിയുടെ നാക്കിൽ വയ്ക്കാനുള്ള ശ്രമം ആണോ. സെൻസസ് മാത്രമേ നടക്കൂ എന്നാണ് ഞാൻ പറഞ്ഞത്. ഇത് എല്ലാക്കാലത്തും നടക്കുന്നതാണ്. സെൻസസിന്റെ ഭാഗമായി സാധാരണ നടക്കുന്ന കാര്യം മാത്രമേ നടക്കൂ. ദേശീയ പൗരത്വ രജിസ്റ്റർ ഉണ്ടാക്കുന്ന പ്രശ്നമേ ഇല്ല. ആർക്കുവേണ്ടിയാണ് ഈ ന്യായാധിപൻ പിന്നെ ഇങ്ങനെ പറയുന്നത്. ജമാ അത്തെ ഇസ്‌ലാമിക്കുവേണ്ടിയാണ്. ആർ.എസ്.എസ്. അപ്പുറം എന്താണ് ചെയ്യുന്നത്, അത് ഇപ്പുറം ചെയ്യുന്നവരാണ് ജമാ അത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ.യും. അവരെ ഞങ്ങൾ കൂട്ടുകയില്ല. ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന ധാരണയൊന്നും വേണ്ട-മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3