ട്രംപിന് വന്‍ വരവേല്‍പ്പ്; നരേന്ദ്ര മോദി സ്വീകരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ വരവേല്‍പ്പ്. എയര്‍ഫോഴ്സ് വണ്‍ വിമാനത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരും ചേര്‍ന്ന് സ്വീകരിച്ചു.
വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലാനിയയും പങ്കെടുക്കും. റോഡിനിരുവശവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അണിനിരക്കും.
കലാകാരന്മാരുടെ പ്രകടനങ്ങള്‍ കണ്ടുനീങ്ങുന്ന യുഎസ് പ്രസിഡന്റ് ആദ്യം സബര്‍മതി ആശ്രമത്തിലെത്തും. ഉച്ചയ്ക്ക് ഒന്ന് അഞ്ചിന് മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുലക്ഷം പേര്‍ അണിനിരക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടി ആരംഭിക്കും. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്ക് സമാനമായാണ് നമസ്തേ ട്രംപിന്റെ തയാറെടുപ്പ്.
No comments:
Post a Comment