
തിരുവനന്തപുരം: അലൻ- താഹ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണിത്ര പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയിയിരുന്നു അദ്ദേഹം . അലനും താഹയും ചെയ്ത കുറ്റമെന്താണെന്ന് ആരും പറയുന്നില്ല. പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം . സ്പീക്കർ യുവാക്കളുടെ വീട് സന്ദർശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന പിണറായി വിജയന്‍റെ ചോദ്യത്തിന് ഗവർണറുടെ കാലു പിടുക്കുന്നതിനെക്കാൾ നല്ലത് അമിത് ഷായെ കാണുന്നതാണെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഡൽഹിയിൽ പോയപ്പോൾ പിണറായി വിജയൻ അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
നിയമസഭയിൽ സംസാരിക്കുന്നത് മോദിയാണോ അതോ പിണറായിയാണോ എന്ന് പോലും സംശയം തോന്നുകയാണെന്നും, അതോ ഞാനിനി പാര്‍ലമെന്‍റിലാണോ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കുന്നതിന് മുൻപാണ് എൻഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ വിമര്‍ശനവും പരിഹാസവും
No comments:
Post a Comment