ട്രംപിന്റെ സന്ദർശനം; പ്രതിഷേധവുമായി ഇടത് പാർട്ടികൾ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, February 24, 2020

ട്രംപിന്റെ സന്ദർശനം; പ്രതിഷേധവുമായി ഇടത് പാർട്ടികൾ

ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം: പ്രതിഷേധവുമായി ഇടത് പാർട്ടികള്‍

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിനെതിരെ രാജ്യവ്യാപകമായി ഇടത് പാർട്ടികള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ട്രംപ് സ്വീകരിക്കുന്ന ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും ഏകാധിപത്യ നടപടികൾക്കെതിരെയുമാണ് പ്രതിഷേധം. ഡൽഹിയിൽ ഇന്ന് മാർച്ച് നടത്തും.

നമ്മുടെ വിപണി പൂര്‍ണമായി തുറന്നുകൊടുക്കാനുള്ള സമ്മര്‍ദമാണ് ട്രംപ് നടത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. പകരം പൌരത്വ ഭേദഗതി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയില്‍ അമേരിക്കയുടെ പിന്തുണ നേടാനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം. അമേരിക്കയില്‍ നിന്ന് സൈനികോപകരണങ്ങള്‍ വാങ്ങാന്‍ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കാന്‍ പോകുന്നത്. ട്രംപിന് വഴങ്ങുന്നത് സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്നും കര്‍ഷകരുടെ നട്ടെല്ലൊടിക്കുമെന്നും യെച്ചൂരി പറഞ്ഞു.

അമേരിക്ക ആധിപത്യ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഇന്ത്യാസന്ദര്‍ശന ദിനത്തില്‍ പ്രതിഷേധമാചരിക്കുമെന്ന് ഡി.വൈ.എഫ്.ഐയും അറിയിച്ചു

No comments:

Post a Comment

Post Bottom Ad

1 3