പൊലീസ് പരേഡ് ഇനി മുതൽ പൊതുസ്ഥലങ്ങളിലും

തിരുവനന്തപുരം : സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന പൊലീസ് പരേഡ് ഇനി മുതൽ പൊതുസ്ഥലങ്ങളിലും സംഘടിപ്പിക്കും. ജനമൈത്രി പ്രവർത്തനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് ഇത് . സ്റ്റേഷൻ പരിധിയിലെ സൗകര്യമുള്ള സ്ഥലങ്ങളിൽ പരേഡ് സംഘടിപ്പിക്കാനാണ് തീരുമാനം എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു .
തിരുവനന്തപുരം സിറ്റി പൊലീസിലെയും വിവിധ ജില്ലകളിലുള്ള എല്ലാ ബറ്റാലിയനുകളിലെയും പൊലീസ് ബാൻറ് സംഘം ഇനി മുതൽ ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം പൊതുസ്ഥലത്ത് ബാന്റ് വാദ്യമേളം നടത്തും. ആവശ്യമെങ്കിൽ ഇക്കാര്യത്തിന് ജനമൈത്രിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും സഹായം തേടും.
ജില്ലാ പൊലീസ് മേധാവിമാർ ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കൽ പൊലീസ് നായ്ക്കളുടെ പ്രദർശനം നടത്തും. സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക്ക് ദിന പരേഡുകൾ കൂടുതൽ ജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കാന്‍ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡ് കോഴിക്കോട് ബീച്ച് റോഡിൽ നടത്തിയത് വലിയ പ്രശംസയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം പ്രവൃത്തികളിലൂടെ സേനയെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം
No comments:
Post a Comment