ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണക്ക് വിട്ടതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒമ്ബതംഗ ബെഞ്ചാണ് വിധി പറയുക. വിശാലബെഞ്ചിന്‍റെ പരിഗണനാ വിഷയങ്ങളും തിങ്കളാഴ്ച പരിശോധിക്കും. ബുധനാഴ്ച മുതല്‍ ശബരിമല കേസില്‍ വാദം തുടങ്ങുമെന്നും സുപ്രീംകോടതി അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 14നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് വിശാല ബെഞ്ചിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമപ്രശ്നങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
No comments:
Post a Comment