കണ്ണൂരില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടർ

കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിനും ഒരു ബോംബിനും തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിച്ച് നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവനത്തിന്‍റെ പാതയില്‍ ഓടി ഒന്നാമതെത്തിയിരിക്കുകയാണ് അസ്ന എന്ന യുവ ഡോക്ടർ . അഞ്ചാം വയസില്‍ കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബെറിൽ കാൽ നഷ്ടപ്പെട്ട അസ്ന ഇന്ന് മുതൽ ചെറുവാഞ്ചേരിക്കാരുടെ സ്വന്തം ഡോക്ടറായിരിക്കും . ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർ അസ്ന ഇന്ന് ചുമതലയേറ്റത്
No comments:
Post a Comment