സി.എ.എ വിരുദ്ധ പ്രക്ഷോഭം; പിണറായിയെ ശരിവെച്ച് മോദി
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന പിണറായിയുടെ പ്രസ്താവനയാണ് പാർലമെന്റിൽ മോദി ആയുധമാക്കിയത്. തീവ്രവാദികൾ നുഴഞ്ഞുകയറിയതായി പിണറായി നിമയസഭയില്‍ പ്രസ്താവന നടത്തിയെന്ന് മോദി രാജ്യസഭയിൽ പറഞ്ഞു. പ്രതിഷേധ സമരങ്ങളിൽ തീവ്രവാദികൾ സംഘടനകൾ നുഴഞ്ഞുകയറിയതായി പിണറായി ചൂണ്ടിക്കാട്ടിയിരുന്നെന്നും കേരളത്തിൽ അനുവദിക്കാത്തത് ഡൽഹിയിൽ തുടരണോയെന്നും മോദി ചോദിച്ചു.
No comments:
Post a Comment