മുന്നൂറിന് മുകളിൽ ഫാൻസ് ഷോകളുമായി ചരിത്രം സൃഷ്ട്ടിക്കാൻ മരക്കാർ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സൂപ്പർഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപിച്ച നാൾ മുതൽ ഓളം സൃഷ്ട്ടിച്ച ചിത്രം അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. ഒരുമാസത്തിൽ കൂടുതൽ ദിവസം ബാക്കി നിൽക്കെ ഇപ്പോൾ തന്നെ മുന്നൂറിന് മുകളിൽ ഫാൻസ് ഷോകൾ ബുക് ചെയ്തു കഴിഞ്ഞു. കൂടാതെ ആദ്യമായി ഒരു മലയാള ചിത്രത്തിൻറെ ഫാൻസ് ഷോ രാത്രി 12 മണിക്ക് നടക്കാൻ പോവുകയാണ്. മലയാള സിനിമയിൽ ചരിത്രം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് ചിത്രം.
കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്.
No comments:
Post a Comment