തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ഏറെ ദിവസത്തെ ചികിത്സയ്‌ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ട വാവ സുരേഷ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മൂര്‍ഖന്‍ പാമ്ബിനെ പിടികൂടി. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടുപറമ്ബില്‍നിന്നു മൂര്‍ഖനെ പിടികൂടുന്ന ചിത്രം അദ്ദേഹം ഫെയ്‌സ്‌ബുക്ക് പേജില്‍ പങ്കുവച്ചു.
വാവ സുരേഷ് പാമ്ബുപിടിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സ്വന്തം ജീവനും മറ്റും അപകടപ്പെടുത്തിയുള്ള പാമ്ബ് പ്രദര്‍ശനം അവസാനിപ്പിക്കണമെന്നുമാണ് ഈ പോസ്‌റ്റിനു ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും.
ഇന്നലെ രാവിലെ പതിനൊന്നിനാണ് പാമ്ബിനെ പിടിക്കാന്‍ വാവ സുരേഷ് അരുവിക്കരയിലെത്തിയത്. ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ് ചെയ്‌ത് 24 മണിക്കൂര്‍പോലും ആയിരുന്നില്ല അപ്പോള്‍. ഒരാഴ്‌ച മുമ്ബ് പാമ്ബ് പിടിത്തത്തിനിടെയായിരുന്നു വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച െവെകുന്നേരത്തോടെയാണു സുരേഷിനെ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ് ചെയ്‌തത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മന്ത്രി കെ.കെ. െശെലജ ഇടപെട്ടു സുരേഷിനു സൗജന്യചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്‌ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നന്ദി പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.
Post Top Ad
Sunday, February 23, 2020

ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൂര്‍ഖനെ പിടിച്ചു വാവ സുരേഷ്
Tags
# കേരളം
Share This

About Maviladam Varthakal
കേരളം
Tags
കേരളം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment