ബി ജെ പി സംസ്ഥാന അധ്യക്ഷനെ ഉടനെ പ്രഖ്യാപിക്കും - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdFriday, February 14, 2020

ബി ജെ പി സംസ്ഥാന അധ്യക്ഷനെ ഉടനെ പ്രഖ്യാപിക്കും

ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ മുരളീധര–കൃഷ്ണദാസ് പക്ഷങ്ങള്‍ ഉറച്ചു നിന്നതോടെയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ നീണ്ടുപോയത്. ഇതോടെ അഖിലേന്ത്യാ അധ്യക്ഷ തിരഞ്ഞെടുപ്പിലും കേരള ഘടകത്തിനു പങ്കാളത്തമില്ലാതായി. എന്നാല്‍ അമിത് ഷാ ഈ മാസം 26 നു കേരളത്തിലെത്തുന്നതിനു മുന്‍പ് പ്രസിഡന്‍റ് , ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം.

അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ വനിതാ പ്രസിഡന്‍റ് എന്നാണെങ്കില്‍ ശോഭാ സുരേന്ദ്രന്‍ പ്രസിഡന്‍റാകും. കുമ്മനം രാജശേഖരന്‍, എം.ടി.രമേശ് എന്നിവർക്കും സാധ്യതയുണ്ട്

No comments:

Post a Comment

Post Bottom Ad

1 3