ഹർത്താൽ നിയമവിരുദ്ധമല്ല, സമാധാനപരമായി പ്രതിഷേധിക്കാൻ പാർട്ടികൾക്ക് അവകാശമുണ്ട്: ഹൈക്കോടതി

കൊച്ചി: ഹർത്താൽ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും കേരളാ ഹൈക്കോടതി. 2017 ഒക്ടോബർ 16 ന് യുഡിഎഫ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽമേലാണ് കോടതിയുടെ വിധി . മാടപ്പള്ളി പഞ്ചായത്തംഗം സോജൻ പവിയാനിയോസ് ആണ് ഹർജിക്കാരൻ .
ഹർത്താലിൽ ഉണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം നൽകിയ രമേശ് ചെന്നിത്തലയിൽ നിന്ന് ഈടാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി
No comments:
Post a Comment