ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു
തിരുവനന്തപുരം ആശാവര്‍ക്കാര്‍മാരുടെ ഓണറേറിയ 500 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 2020 ലെ ബജറ്റിലും 500 രൂപയുടെ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത്.
രാജ്യത്തെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിനും ഗര്‍ഭസ്ഥ മരണ നിരക്ക് കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലാണ് ആശമാര്‍ പ്രവര്‍ത്തിക്കുന്നത്. 2019ലെ ബജറ്റില്‍ ഇടതുസര്‍ക്കാര്‍
ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ച് 4500 രൂപയാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ഓണറേറിയം 500 രൂപ വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുന്ന ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരാണ് ആശ വര്‍ക്കര്‍
No comments:
Post a Comment