ആരാധനാലയങ്ങളുടെ ഭൂമി ഒരേക്കർ വരെ പതിച്ചു നൽകാന്‍ ഉത്തരവായി

ആരാധനാലയങ്ങൾക്കും ക്ലബ്ബുകളും ചാരിറ്റബിൾ സൊസൈകൾക്കും രേഖകളില്ലാതെ കൈവശം വച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ ശ്രമം ഉപേക്ഷിക്കുന്നു. തത്കാലം ഇതിൽ ഒരേക്കർ വരെ ഭൂമി അവർക്ക് പതിച്ചുകൊടുക്കും. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 29ന് ഇറങ്ങി.
യാതൊരു രേഖയുമില്ലാതെ ആരാധനാലയങ്ങളും ചാരിറ്രബിൽ സൊസൈറ്രികളും ആവശ്യത്തിൽ കൂടുതലായി അഞ്ചും ആറും ഏക്കർ ഭൂമി കൈവശം വയ്ക്കുകയും, വാണിജ്യ ആവശ്യത്തിനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അത്യാവശ്യം വേണ്ട ഭൂമി പതിച്ചു നൽകാനും ബാക്കി തിരിച്ചു പിടിക്കാനുമുള്ള നിർദ്ദേശം റവന്യൂ വകുപ്പ് മുന്നോട്ടു വച്ചത്. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ഇതിൽ എതിർപ്പുയർന്നു. ഭൂമി സർക്കാർ തിരിച്ചു പിടിക്കുന്നത് വിമർശനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്നാണ് തത്കാലം ഒരേക്കർ വരെ പതിച്ചു കൊടുക്കാനും ,ബാക്കി ഭൂമി ഏറ്റെടുക്കുന്ന കാര്യം പിന്നെ ആലോചിച്ച് തീരുമാനിക്കാനും ധാരണയായത്. ഇതോടെ, അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം നിലച്ചു
No comments:
Post a Comment