സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഘട്ടം ഘട്ടമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുക എന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു . സ്കൂൾ ലാബുകള്‍ നവീകരിക്കും.
യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും. ആയമാരുടെ അലവന്‍സ് 500 രൂപയായി വര്‍ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തും.
കുട്ടികളെ സര്‍ഗാത്മകമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്‌ക്കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരുമെന്നും വ്യക്തമാക്കി.
No comments:
Post a Comment