ഇന്ന് ചൂടു കൂടും - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, February 24, 2020

ഇന്ന് ചൂടു കൂടും

ഇന്ന് നാല് ജില്ലകളില്‍ ചൂട് കൂടും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. 37 ഡിഗ്രിയില്‍ കൂടുതല്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 15 മുതൽ ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ രാജ്യത്തെ ഉയർന്ന താപനില 22 തവണയാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇതിൽ പുനലൂരും കോട്ടയവുമാണ് മുന്നിൽ. പുനലൂരിൽ 6 തവണവും കോട്ടയത്ത് 5 തവണയും രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. ഇന്നലെയും കോട്ടയത്ത് 37.5 ഡിഗ്രിയായിരുന്നു താപനില.

ഇന്നും നാല് ജില്ലകളില്‍ ദിനാന്തരീക്ഷ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഓരോ ദിവസവും ചൂട് കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിലുണ്ട്. ചൂട് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.

No comments:

Post a Comment

Post Bottom Ad

1 3