അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു

ഡല്‍ഹി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥകേന്ദ്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയിലെ മുഴുവന്‍ ഭൂമിയുടെ അധികാരവും ട്രസ്റ്റിനായിരിക്കും. ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു
No comments:
Post a Comment