ത്മനാഭൻ ഇനി എല്ലാവരുടെയും മനസ്സിൽ
26 min. ago

ഗുരുവായൂർ: വലിയ കേശവനും നന്ദിനിയും അകമ്പടി നടന്നു. സുരക്ഷാ ഉദ്യോഗസ്ഥർ മാർച്ച് ചെയ്തു. ക്യാമറകൾ സാക്ഷികളായി. ഇരുവശവും തിങ്ങിനിറഞ്ഞ ആരാധകരുടെ സാന്നിധ്യത്തിൽ രാജകലയോടെ ഗജരത്നം തറവാടായ ആനക്കോട്ടയോടു വിട പറഞ്ഞു. ബുധനാഴ്ച രാത്രി 11ന് ആനക്കോട്ട അടയ്ക്കുമെന്നു പറഞ്ഞിരുന്നെങ്കിലും നാനാ നാടുകളിൽ നിന്നുമെത്തിയ ആരാധകർക്കായി വാതിൽ തുറന്നുതന്നെ വച്ചു. നൂറുകണക്കിനു പുഷ്പചക്രങ്ങളാണു ഗജരത്നം പത്മനാഭന്റെ ശരീരത്തിൽ സമർപ്പിച്ചത്.
പത്മനാഭൻ പുറത്തുപോയാൽ കഴിവതും കിടക്കാറില്ല. നിന്നുതന്നെയാണുറങ്ങുക. കിടന്നുറങ്ങുന്നതു ആനക്കോട്ടയിലെ സ്വന്തം കെട്ടുംതറിയിൽ മാത്രമാണ്. രോഗം മൂർച്ഛിച്ചപ്പോൾ പത്മനാഭനെ അവിടേക്കു മാറ്റിയിരുന്നു. അന്ത്യശ്വാസം വലിച്ചതും അവിടെവച്ചുതന്നെ. ആരാധകരുടെ നിര നീണ്ടതിനാൽ 9 മണിക്കു തുടങ്ങുമെന്നു കരുതിയ അന്ത്യയാത്ര തുടങ്ങിയതു 11.30ന്. പത്മനാഭന്റെ ഭൗതിക ശരീരം വഹിച്ച ലോറിയുടെ എല്ലാ ഭാഗത്തും പുഷ്പചക്രങ്ങളായിരുന്നു. 11 മണിയോടെ ലോറി ആനക്കോട്ടയിലെ വഴിയിലൂടെ പ്രധാന കവാടത്തിലേക്കു നീങ്ങി. വഴിയിൽ ആന തുമ്പിക്കൈ ഉയർത്തി അന്തിമാഭിവാദ്യമർപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ അന്തിമാഭിവാദ്യ മാർച്ച് നടത്തി. ഭൗതിക ശരീരം വഹിച്ച വാഹനത്തിനു മുന്നിൽ കടന്നുപോയി. പ്രധാന റോഡിലേക്കു കടക്കുന്നതിനു തൊട്ടുമുൻപായി സുരക്ഷാ ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി.
ആരാധക മനസ്സിൽ ദൈവതുല്യനായ പത്മനാഭനെ ഒരു നോക്ക് കാണാൻ ആനപ്രേമികൾ ഒഴുകി എത്തി. ബുധനാഴ്ച രാത്രി ആനക്കോട്ടയുടെ ഗേറ്റടച്ചില്ല. ദേവസ്വം ടിക്കറ്റോ ക്യാമറ വിലക്കോ ഇല്ലാതെ ആർക്കും പ്രവേശിക്കാൻ വാതിലുകൾ തുറന്നിട്ടു. 500ലേറെ പുഷ്പചക്രങ്ങൾ സമർപ്പിച്ചു.
No comments:
Post a Comment