ഉച്ചയൂണുമായെത്തിയ അതിഥികളെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ലോകം ചുറ്റുന്ന ദമ്പതികള്‍ ഏവര്‍ക്കും പ്രചോദനമെന്ന് താരം
2 hr. ago

ഉച്ചയൂണുമായി എത്തിയ അതിഥികളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. താരത്തിനൊപ്പം ഉള്ള അതിഥികള്‍ അത്ര നിസാരക്കാരല്ല. ചായ വിറ്റ് കിട്ടുന്ന തുക സമാഹരിച്ച് രാജ്യം ചുറ്റുന്ന അത്ഭുത ദമ്പതികളാണ് സൂപ്പര്‍താരത്തിന് ഉച്ച ഭക്ഷണവുമായെത്തിയത്. യാത്രയോടുള്ള പ്രണയം കൊണ്ട് 25ഓളം രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച ദമ്പതികളാണ് ശ്രീബാലാജി കോഫീഹൗസ് ഉടമകളായ വിജയനും മോഹനയും. അത് കൊണ്ട് തന്നെ ഇവര്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
''എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍-മോഹന ദമ്പതികള്‍ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധി നഗറിലെ പ്രശസ്തമായ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുകയാണ് ഇവര്‍. ഇരുവര്‍ക്കുമൊപ്പം എന്റെ വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്. അവര്‍ കൊണ്ടുവന്ന ഭക്ഷണവും നന്നായിരുന്നു. ശരിക്കും നമുക്കെല്ലാം പ്രചോദനമാണ് ഇവര്‍..'' മോഹൻലാൽ ഫേയ്സ്ബുക്കില്‍ കുറിച്ചു.
No comments:
Post a Comment