ടെന്നിസിലെ സൗന്ദര്യം ഷറപ്പോവ വിരമിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdThursday, February 27, 2020

ടെന്നിസിലെ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു': കോര്‍ട്ടിലെ റഷ്യന്‍ സൗന്ദര്യം ഷറപ്പോവ വിരമിച്ചു

ന്യൂയോര്‍ക്ക്: അഞ്ചു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളാണ് ഷറപ്പോവ. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ ക്‌സ്‌ക്ലൂസീവ് ആര്‍ട്ടിക്കിളിലൂടെയാണ് 32-കാരി വിരമിക്കില്‍ പ്രഖ്യാപിച്ചത്. 

'ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു' എന്ന തലക്കെട്ടോടെയാണ് ഷറപ്പോവയുടെ ആര്‍ട്ടിക്ക്ള്‍. കൗമാരപ്രായത്തില്‍ ടെന്നീസ് കോര്‍ട്ടിലെത്തി ലോക ഒന്നാം നമ്പര്‍ താരമായി വളര്‍ന്ന റഷ്യന്‍ താരം നിലവില്‍ 373-ാം റാങ്കിലാണ്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. തോളിനേറ്റ പരിക്കും താരത്തെ അലട്ടിയിരുന്നു

No comments:

Post a Comment

Post Bottom Ad

1 3