ലോട്ടറിടിക്കറ്റ് വില കൂട്ടി: ഇനി എല്ലാ ലോട്ടറികള്‍ക്കും ഒരേ വില

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഒരു ടിക്കറ്റിന് 10 രൂപയാണ് വർധിക്കുന്നത്. എന്നാൽ കാരുണ്യ ലോട്ടറിയുടെ വില 50 ൽ നിന്ന് 40 ആക്കിക്കുറച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. ലോട്ടറി വകുപ്പാണ് വില ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.
ഇതോടെ ഇനിമുതൽ എല്ലാ ലോട്ടറികൾക്കും 40 രൂപയായിരിക്കും. ഇതോടൊപ്പം സമ്മാനത്തുക കൂട്ടുകയും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വില വർദ്ധനയോടെ ഏജന്റുമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർധിക്കും. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില വർധിപ്പിച്ച
No comments:
Post a Comment