ഫെബ്രുവരി 7ന് രാവിലെ 9 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ബജറ്റവതരിപ്പിക്കും. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റാണ് ഇത്.
ഭൂമിയുടെ ന്യായവില, ഫീസുകൾ തുടങ്ങിയവ കൂട്ടുമെന്നും സൂചനയുണ്ട്. സൗജന്യ ഓൺലൈൻ സേവനങ്ങൾക്കു ഫീസ് ചുമത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന അവസരത്തില്‍, ചെലവ് ചുരുക്കലിന് ഊന്നൽ നല്‍കിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് മന്ത്രി നല്‍കുന്ന സൂചന. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റിൽ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെലവുചുരുക്കലിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കാനും ആലോചനയുണ്ട്. നികുതി വെട്ടിപ്പ് പിടികൂടാനും കുടിശിക പിരിക്കാനും പദ്ധതികള്‍ തയാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
No comments:
Post a Comment