അന്തരിച്ച ഒമാന്‍ സുൽത്താന് വേണ്ടി ക്ഷേത്രത്തിൽ അന്നദാനം; 4000 പേർക്ക് ഉച്ചഭക്ഷണം നൽകി
1 hr. ago
ഒമാൻ സുൽത്താനായിരുന്ന ഖാബൂസ് ബിന്‍ സഈദിന്റെ ആത്മശാന്തിക്ക് വേണ്ടി ക്ഷേത്രത്തിൽ അന്നദാനം. കോഴിക്കോട് എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. ഒമാനിൽ ജോലി ചെയ്യുന്ന മലയാളികൾ നേതൃത്വം നൽകി.
ഖാബൂസ് ബിന്‍ സഈദിന്റെ പടം വെച്ചുള്ള ഫ്ലക്സുകളാണ് ഉത്സവത്തിന് വരുന്നവരെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. തിറ മഹോത്സവത്തിന് എത്തിയ നാലായിരത്തോളം ആളുകൾക്ക് സുൽത്താന്റെ പേരിൽ അന്നദാനം നൽകി.
ആശയത്തിന് അനുമതി തേടി ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചപ്പോൾ അന്നദാനത്തിന് പിന്തുണ നൽകി അവരും കൂടി. സുൽത്താൻ ചികിത്സയിൽ കഴിഞ്ഞ സമയത്ത് രോഗ ശാന്തിക്കായി കാക്കന്നൂർ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു.
No comments:
Post a Comment