സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും ചൂട് കൂടും

സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂടുകൂടുമെന്നാണ് പ്രവചനം . ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ട് . വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാനുള്ള കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് താപനില. ഉച്ചസമയങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു .
No comments:
Post a Comment