ഉണ്ണികൃഷ്ണൻ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക നേതാക്കളും സിനിമാരംഗത്തെ പ്രവർത്തകരും പങ്കെടുത്തു. 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥകൃത്തായി എത്തി. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷ സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
മോഹൻലാൽ നായകനായി എത്തിയ ബിഗ് ബ്രദറിൽ ആണ് വിഷ്ണു അവസാനമായി അഭിനയിച്ചത്. ഡിസംബറിൽ ആയിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം. ഒരു യമണ്ടന്‍ പ്രേമകഥ, വികടകുമാരൻ, എന്നീ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചു
No comments:
Post a Comment