ചൂടു കൂടുന്നു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdMonday, February 24, 2020

ചൂടു കൂടുന്നു

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല​യി​ൽ ഇ​ന്ന് മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​​ണ്ടാ​കാ​ൻ സാ​ധ്യത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാലിക്കണമെന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു .

മറ്റ് നിർദ്ദേശങ്ങൾ :

  • രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും വെ​ള്ളം കൈ​യി​ൽ ക​രു​തു​ക​യും വേ​ണം.
  • നി​ർ​മാ​ണ തൊ​ഴി​ലാ​ളി​കൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മം എ​ടു​ക്കാ​നും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.
  • വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും പ​രീ​ക്ഷ ഹാ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉറപ്പുവരുത്താൻ അധികൃതർ ശ്രദ്ധിക്കണം

No comments:

Post a Comment

Post Bottom Ad

1 3