അഞ്ചര വര്‍ഷത്തിന് ശേഷം സച്ചിന്‍ ക്രീസില്‍, നേരിട്ട ആദ്യപന്ത് ബൗണ്ടറി
1 hr. ago

കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മില്‍ നടന്ന മത്സരത്തിന്റെ ഇടവേളയിലായിരുന്നു സച്ചിന്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യാനിറങ്ങിയത് ആസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ വെല്ലുവിളി സ്വീകരിച്ചായിരുന്നു സച്ചിന്‍ ബാറ്റിംങിനിറങ്ങിയത്.
ആസ്‌ട്രേലിയന്‍ വനിതാ ടീം അംഗമായ എല്ലിസ് പെറിയാണ് ട്വിറ്ററിലൂടെ സച്ചിനെ വെല്ലുവിളിച്ചത്. ആസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്ററില്‍ തന്നെ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നിംങ്‌സ് ഇടവേളയില്‍ ഒരു ഓവര്‍ ബാറ്റ് ചെയ്യുമോ എന്നായിരുന്നു സച്ചിനോടുള്ള എല്ലിസിന്റെ ചോദ്യം.
തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നാണ് സച്ചിന്‍ മറുപടി നല്‍കിയത്. ഈയൊരു കാര്യത്തിന് പരമാവധി പണം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നത് ചെയ്യുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലിസ് പെറി നാല് പന്തുകളും അന്നബെല്‍ സതര്‍ലാന്റ് രണ്ട് പന്തുകളും സച്ചിനെതിരെ എറിഞ്ഞു. 46കാരനായ സച്ചിനാണ് പോണ്ടിംങ് ഇലവന്റെ പരിശീലകനായിരുന്നത്. കളിക്കാനിറങ്ങിയതിന്റെ തലേന്ന് നാല്‍പത് മിനുറ്റോളം നെറ്റ്‌സില്‍ പരിശീലിക്കാനും ഇന്ത്യന്‍ ബാറ്റിംങ് ഇതിഹാസം മറന്നില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംങും ലാറയും വസിം അക്രമും കോട്‌നി വാല്‍ഷും സിമ്മണ്‍സും ബ്രറ്റ് ലീയും അടക്കമുള്ള നിരവധി താരങ്ങളാണ് ടി10 മത്സരത്തില്‍ പങ്കെടുത്തത്. ലോകകപ്പ് നേടിയ മത്സരത്തിലെ വിക്കറ്റും സച്ചിന്‍ ഫണ്ട് സ്വരൂപിക്കുന്നതിന് അധികൃതര്‍ക്ക് ലേലത്തില്‍ വെക്കാന്‍
No comments:
Post a Comment