ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി രവീശ തന്ത്രി കുണ്ടാർ

ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. ജില്ലാ ഭാരവാഹി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. ഇതോടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍. അഡ്വ. കെ. ശ്രീകാന്തിനെ ജില്ലാ പ്രസിഡന്‍റായി പ്രഖ്യാപിച്ചതോടെ എതിര്‍പ്പുമായി രവീശ തന്ത്രി കുണ്ടാര്‍ എത്തുകയായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി യോജിച്ച് പോകാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി.ജെ.പി സംസ്ഥാനസമിതി അംഗം രവീശ തന്ത്രി കുണ്ടാർ രംഗത്തെത്തിയത്. കെ.സുരേന്ദ്രൻ പക്ഷക്കാരനായ അഡ്വ. കെ. ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചതാണ് രവീശ തന്ത്രി കുണ്ടാറിനെ ചൊടിപ്പിച്ചത്.
പാര്‍ട്ടി നേതൃത്വവുമായി യോജിച്ച് പോകാനാകില്ലെന്നും ഗ്രൂപ്പിന്‍റെ ഭാഗമാകല്ലാത്തവര്‍ക്ക് പാര്‍ട്ടിക്കകത്ത് വളരാന്‍ പറ്റുന്ന സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച വ്യക്തിയാണ് രവീശതന്ത്രി കുണ്ടാര്‍. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രിയുടെ എതിര്‍പ്പ് ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തിന് വഴി വെച്ചിരിക്കുകയാണ്
No comments:
Post a Comment