ബെയ്ജിംഗ് : കൊറോണ വൈറസ് ബാധ പിടിമുറുക്കിയ ചൈനയില്‍ 648 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതുതായി രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ ചൈനയിലെ കൊറോണ ബാധിതരുടെ എണ്ണം 76,000 ആയി. കഴിഞ്ഞ ദിവസം 397 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ് ബാധിതുരടെ എണ്ണം വര്‍ധിച്ചത് ചൈനയെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.
രോഗ ബാധയുള്ളവരില്‍ 11,000 പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 97 മരണമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് രോഗം ഏറ്റവും കൂടുതല്‍ ജീവന്‍ എടുത്തത്
ചൈനയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് ലോകാര്യോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചൈനയ്ക്ക് പുറത്ത് 1152 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 8 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ചൈനയെ കഴിഞ്ഞാല്‍ കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് ദക്ഷിണ കൊറിയയിലാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
No comments:
Post a Comment