യു.എ.ഇയുടെ അടുത്ത 50 വര്‍ഷത്തേക്കുള്ള വികസന പദ്ധതികളെക്കുറിച്ച്‌ ആസൂത്രണ കമ്മിറ്റി ചര്‍ച്ച ചെയ്തു. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Monday, February 24, 2020

യു.എ.ഇയുടെ അടുത്ത 50 വര്‍ഷത്തേക്കുള്ള വികസന പദ്ധതികളെക്കുറിച്ച്‌ ആസൂത്രണ കമ്മിറ്റി ചര്‍ച്ച ചെയ്തു.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയിലായിരുന്നു യോഗം .ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, ഭാവിയിലെ കാലാവസ്ഥ വെല്ലുവിളി തുടങ്ങി വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. കാബിനറ്റ്, ഭാവി കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, സാമ്ബത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി, വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, സഹമന്ത്രി സുല്‍ത്താന്‍ അല്‍ ജാബര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.2021ലെ ഗോള്‍‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ അടുത്ത 50 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായുള്ള ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.

No comments:

Post a Comment

Post Bottom Ad

1 3