പ്ലസ്‌ടു എഴുതാന്‍ 4,52,572 പേര്‍ ഒന്നാംവര്‍ഷക്കാര്‍ 4,38,825 ; ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒരുക്കം പൂര്‍ത്തിയായി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, February 24, 2020

പ്ലസ്‌ടു എഴുതാന്‍ 4,52,572 പേര്‍ ഒന്നാംവര്‍ഷക്കാര്‍ 4,38,825 ; ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒരുക്കം പൂര്‍ത്തിയായി

തിരുവനന്തപുരം
സംസ്ഥാനത്ത്‌ മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകളുടെ ഒരുക്കം പൂര്‍ത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി പ്ലസ്‌ ടുവിന്‌ 4,52,572 വിദ്യാര്‍ഥികളും പ്ലസ്‌ വണ്ണില്‍ ആകെ 4,38,825 പേരുമാണ്‌ വാര്‍ഷിക പരീക്ഷ എഴുതുന്നത്‌.
പ്ലസ്‌ ടുവില്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,77,322 കുട്ടികളാണ്‌ പരിക്ഷയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇവരില്‍ 1,80,352 ആണ്‍കുട്ടികളും 1,97,970 പെണ്‍കുട്ടികളുമാണ്‌. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 50,890 പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ പേരും 1229 പേരും എഴുതുന്നുണ്ട്‌. മുന്‍വര്‍ഷം വിവിധ വിഷയങ്ങള്‍ ലഭിക്കാനുള്ള 22,131 പേര്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പ്ലസ്‌ ടുവിന്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നത്‌ ഇത്തവണയും മലപ്പുറത്താണ്‌. 80,051 പേര്‍. കോഴിക്കോട്ട്‌ 46,545 പേരും പാലക്കാട്ട്‌ 40,984 പേരും പരീക്ഷ എഴുതുന്നു. കേരളത്തിനു പുറത്ത്‌ ലക്ഷദ്വീപില്‍ ഒമ്ബത്‌ പരീക്ഷാ സെന്ററും ഗള്‍ഫില്‍ എട്ട്‌ സെന്ററും മാഹിയില്‍ ആറ്‌ പരീക്ഷാ സെന്ററുമുണ്ട്‌. ലക്ഷദ്വീപില്‍ 1268, ഗള്‍ഫില്‍ 498, മാഹിയില്‍ 754 എന്നിങ്ങനെയാണ്‌ പ്ലസ്‌ ടു എഴുതുന്ന കുട്ടികളുടെ എണ്ണം.
പ്ലസ്‌ വണ്ണില്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,81,500 പേരാണ്‌ എഴുതുന്നത്‌. ഇതില്‍ 1,84,841 പേര്‍ ആണ്‍കുട്ടികളും 1,96,659 പേര്‍ പെണ്‍കുട്ടികളുമാണ്‌. ഓപ്പണ്‍ സ്‌കൂളുകളില്‍നിന്ന്‌ 56,104 പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ 1221 പേരും എഴുതുന്നുണ്ട്‌. മലപ്പുറം ജില്ലയില്‍നിന്ന്‌ 80,490 കുട്ടികളും കോഴിക്കോട്ടുനിന്ന്‌ 45,847 പേരും പാലക്കാട്ടുനിന്ന്‌ 39,515 കുട്ടികളും പ്ലസ്‌ വണ്‍ എഴുതുന്നു. ഗള്‍ഫില്‍ 490, ലക്ഷദ്വീപില്‍ 944, മാഹിയില്‍ 650 പേരും പ്ലസ്‌ വണ്‍ എഴുതുന്നു.
ആകെയുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ 1698 ഇടത്ത്‌ ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ മാത്രമേ പരീക്ഷ എഴുതാനുണ്ടാകൂ. ബാക്കി കേന്ദ്രങ്ങളില്‍ എസ്‌എസ്‌എല്‍സിക്കാരെക്കൂടി ഇടകലര്‍ത്തി പരീക്ഷ എഴുതിക്കും. ഒരുക്കങ്ങള്‍ പൂര്‍ണമായെന്നും പരീക്ഷാകേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയിന്റ്‌ ഡയറക്ടര്‍ ഡോ. എസ്‌ എസ്‌ വിവേകാനന്ദന്‍ പറഞ്ഞു. 46 കോമ്ബിനേഷനുകളിലായി 53 വിഷയങ്ങളിലാണ്‌ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്‌. മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഏപ്രില്‍ ഒന്നിന്‌ ആരംഭിക്കും.

No comments:

Post a Comment

Post Bottom Ad

1 3