വിശപ്പ് രഹിത കേരളം ; 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും: ധനമന്ത്രി
3 min. ago

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് . കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണ ശാലകള്‍ ആരംഭിക്കുന്നത് .
‘വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നല്‍കിയ നിര്‍വചനം. ഈ കാഴ്ചപ്പാടാണ് സര്‍ക്കാരിന്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും’ അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
No comments:
Post a Comment