വനിതാ ട്വന്റി 20 ലോകകപ്പ്

10 ടീമുകളാണ് ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, തായ്ലാന്‍ഡ്. ആദ്യമായാണ് തായ്ലാന്‍ഡ് ലോകകപ്പ് കളിക്കുന്നത്.
ഫോര്‍മാറ്റ്
ടീമുകളെ അഞ്ചുവീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍. ഗ്രൂപ്പുകളിലെ ടീമുകള്‍ പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയന്റ് നേടുന്ന രണ്ടു ടീമുകള്‍ വീതം സെമിഫൈനലില്‍ എത്തും.
ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, തായ്ലാന്‍ഡ്
ഫേവറിറ്റ്
ആറ് ലോകകപ്പുകള്‍ നടന്നതില്‍ നാലിലും കപ്പടിച്ചത് ഓസ്ട്രേലിയയാണ്. നിലവിലെ ചാമ്പ്യന്‍മാരും അവര്‍ തന്നെ. ഓസ്ട്രേലിയ സാധ്യതാ പട്ടികയില്‍ മറ്റ് ടീമുകളെക്കാള്‍ വളരെ മുന്നിലാണ്. കഴിഞ്ഞ 14 ട്വന്റി 20 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് അവര്‍ തോറ്റത്.
പ്രസക്തി
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. 2017-ല്‍ ഇന്ത്യ ഫൈനലിലെത്തിയ ഏകദിന ലോകകപ്പ് ടെലിവിഷനില്‍ കണ്ടത് 18 കോടിയോളം ആളുകളാണ്. 2018 വനിതാ ട്വന്റി 20 ലോകകപ്പ് ഇരുനൂറോളം രാജ്യങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
2009-ല്‍ തുടങ്ങിയ ലോകകപ്പില്‍ ഇതുവരെ ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താന്‍പോലും ആയിട്ടില്ല. 2009, 2010, 2018 വര്‍ഷങ്ങളില്‍ സെമിഫൈനല്‍വരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം
No comments:
Post a Comment