കോവിഡ് 19 (കൊറോണ) പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 127 പേര്‍ മാത്രം. 122 പേര്‍ വീടുകളിലും അഞ്ച് പേര്‍ ആശുപത്രികളിലുമാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
444 സാമ്ബിളുകളില്‍ 436 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ശേഷിക്കുന്നവയുടെ ഫലം ലഭിക്കാനുണ്ട്. ഞായറാഴ്‌ച 19 പേരെ വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി.
രോഗം സ്ഥിരീകരിച്ചിരുന്ന മൂന്നുപേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗബാധിതപ്രദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവര്‍ വീടുകളില്‍ തുടരണം. പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
No comments:
Post a Comment